ചരിത്രം വർത്തമാനമായപ്പോൾ

തീൻ മേശയിൽ പാമ്പിനെ

വിളമ്പിയോരുടെ ദുർവിധി

യോർത്തു ഞാൻ കരഞ്ഞില്ല

അവിടെ ഇവിടെ രാജ്യത്തിന്നേതോ

കോണിൽ മരിച്ചു വീണവരെൻ

വേദനക്ക് ഹേതുവായില്ല

നല്ലിരിപ്പു പറഞ്ഞു വീട്ടിലിരുത്തി

യിട്ടും ഞാൻ ഭയന്നില്ല

വായിച്ചു പഴകിയ കോളറ ചരിതം

കോളറക്കാലം ഒരു ചരിത്രമായിരുന്നു

തൊങ്ങലുകൾകൊണ്ടലങ്കരിച്ച ചരിത്രം

കോറോണകാലം ഒരു വർത്തമാനമാണ്

വായിൽ നിന്ന് വായിലേക്ക് തുപ്പലിന്റെ

അസഹ്യതയോടെ പരന്നു

കീഴടക്കുന്ന ഭയം

“മതി ഇറങ്ങി  പോവുക ”

അതിഥിയെ ദൈവമായി കണ്ട

നാടിന്ന് ഭയക്കുന്നു

ആധിധേയരായിടാൻ

വെറുക്കുന്നു പതിതരായ്

വന്നൊരതിഥികളെ…….. !

One thought on “ചരിത്രം വർത്തമാനമായപ്പോൾ

  1. അക്ഷരത്തെറ്റുകളേതുമില്ലാത്ത ഈ വർത്തമാന ചരിത്രം ഉജ്ജ്വലമായിരിക്കുന്നു… ഗംഭീര രചന …

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s