നസ്രായന്റെ വിധി

നിയമവും ക്ഷമയും യുദ്ധത്തി

ലെന്നറിഞ്ഞൊന്നെത്തി നോക്കി ഞാൻ

സംഗതി സത്യം നസ്രായനെ  വിധിക്കുന്നു

കണ്ണടച്ചു വിധിക്കുന്ന നിയമദേവതയും ത്രാസുമായ് ഹാജരുണ്ട്. 

“കോടതിക്കാവശ്യം തെളിവുകളാണ് ”

ഉണ്ട്, അവൻ,  ഇവൻ മറ്റവനെല്ലാവരും

കണ്ടതാണ്……….

കള്ളമോ സത്യമോ ആർക്കറിയാം ?

സാക്ഷികളും നിരന്നു

നീതിമാന്റെ രക്തത്തെ വിധിക്കാനാവാതെ

പീലാത്തോസ് കൈ കഴുകി….!

കയ്യഫാസ് കൈയ്യൊഴിഞ്ഞു ……!

എങ്കിലും നിയമം നസ്രായനെ

തൂക്കിലേറ്റി കൊല്ലാൻ വിധിച്ചു

ആരുടെ നിയമം  ?  തൂക്കിലേറുന്നവന്റെയോ  തൂക്കിലേറ്റുന്നവന്റെയോ 

അവസാനാഗ്രഹം പോലും അറിയിക്കാതെ നസ്രായൻ

നിയമത്തിനു കീഴ്‌വഴങ്ങി. 

തീർന്നില്ല, മുപ്പത് വെള്ളിക്കാശിനു

ഒറ്റിയോന്റെ കൂടെ, മനം നൊന്തു

നിയമവും ആത്മഹത്യ ചെയ്തു

കള്ളസത്യം ശെരി വെച്ചതിന്റെ

വേദനയിൽ അവൻ  മരിച്ചു

മൂന്നു നാൾ കഴിഞ്ഞില്ല, സത്യവും   ക്ഷമയും നസ്രായനിലൂടെ ഉയർത്തു

നടുക്കത്തോടെ ഞാനറിയുന്നു “യുദ്ധം ” എന്റെ ഉള്ളിലും നിശബ്ദമായി മുന്നേറുന്ന യുദ്ധം. .. .. !

“ഒരു കരണത്തടിച്ചവന് മറുകരണം കാട്ടി കൊടുക്ക “ക്ഷമ ആവശ്യപ്പെട്ടു

“കുറ്റം ചെയ്തവനെ എനിക്ക് വിട്ടുതരിക ഞാൻ വിധിച്ചു കൊള്ളാം ”

നിയമവും വാദിച്ചു.

One thought on “നസ്രായന്റെ വിധി

  1. സത്യവും ക്ഷമയും നസ്രായനിലൂടെ ഉണർന്നെണീറ്റ രീതി … ഇവിടെയും താങ്കളുടെ ഭാവന അത്ഭുതപ്പെടുത്തുന്ന വിധം മനോഹരം ….

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s